ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ സാഹചര്യത്തില്‍ പിന്‍ഗാമി ആരാണെന്നതിന് ഉത്തരം ഇപ്പോൾ നല്‍കിയിരിക്കുകയാണ്. പിന്‍ഗാമിയായി മകന് മൊജ്തബ ഖൊമേനിയെ തിരഞ്ഞെടുത്തുവെന്ന് ഇറാന് ഇന്റര്‍നാഷണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്രയേലുമായി നേരിട്ട് യുദ്ധം പ്രഖ്യാപിച്ചിരിക്കെ ഇറാന്റെ ഓരോ നീക്കവും ലോകം വീക്ഷിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പിന്‍ഗാമിയെ പ്രഖ്യാപിച്ച് ആയത്തുള്ള അലി ഖൊമേനി ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്..