2019-ല്‍ കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍മുതല്‍ ജിസ്മോള്‍ ഭര്‍ത്തൃവീട്ടില്‍ പീഡനങ്ങള്‍ അനുഭവിച്ചിരുന്നു എന്നാണ് തോമസ് പറയുന്നത്. ‘ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. വീട്ടിലെ ചെറിയ പ്രശ്നങ്ങള്‍ക്കും കാരണക്കാരി ചെന്നുകയറിയ അവളാണെന്ന് പറഞ്ഞ് അവഹേളിക്കുമായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞു.