Banner Ads

നിന്ന് തിരിയാൻ സമയമില്ലാതെ പ്രോഗ്രാമുകളോട് പ്രോഗ്രാം ; പ്രസീത ചാലക്കുടിയുടെ ജീവിതം

എന്റെ അച്ഛനും അമ്മയും നാടൻപാട്ടുകാരാണ്. മു ത്തച്ഛനും മുതുമുത്തച്ഛനും ഈ രംഗത്തു തന്നെ ഉള്ള വരായിരുന്നു. പൂർവികരെല്ലാം നാടൻപാട്ടിന്റെ ഉപാ സകരുമായിരുന്നു. സ്വാഭാവികമായും ഞാൻ കേട്ടു ണർന്നതും കേട്ടുറങ്ങിയതും നാടൻപാട്ടുകളാണ്. ഓ രോ പ്രദേശത്തുമുള്ളവർ താന്താങ്ങളുടെ ജീവിത യാ ഥാർഥ്യങ്ങളും സാമൂഹിക ആചാരങ്ങളും തൊഴിൽ വിഷയങ്ങളും മറ്റും നാട്ടുഭാഷയിൽ ആലപിച്ചപ്പോഴാ ണ് നാടൻപാട്ടുകൾ പിറവികൊണ്ടത്. എന്നാൽ, ഈ ഗാനശാഖയുടെ ആരംഭം എങ്ങനെയായിരുന്നെന്നോ ആരെല്ലാമായിരുന്നു ആചാര്യരെന്നോ വ്യക്തമായി പറയാൻ കഴിയില്ല. വരികൾക്കു ഭാഷയുടെ നിയമങ്ങ ളോ ആവിഷ്കരണത്തിനു സംഗീതത്തിൻ്റെ അളവു കോലുകളോ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുമില്ല.

Leave a Reply

Your email address will not be published. Required fields are marked *