Banner Ads

തനിക്കെതിരെയുള്ളത് രാഷ്ട്രീയ ഗൂഢാലോചന; വിവാദങ്ങൾക്ക് മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ

തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. പത്തനാപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വിവാദങ്ങളെ അദ്ദേഹം രൂക്ഷമായ ഭാഷയിൽ തള്ളി. തനിക്ക് ‘ഒരായിരം പ്രണയങ്ങൾ’ ഉണ്ടെന്നും എന്നാൽ അതൊക്കെ കലയോടും ജനങ്ങളോടുമാണെന്നും അദ്ദേഹം വ്യക്തമാക്കി.