കഴിഞ്ഞ വർഷം ചെയ്ത സൂക്ഷ്മദർശിനി ആയാലും ഇക്കൊല്ലം വന്ന പ്രാവിൻകൂട് ഷാപ്പ് ആയാലും കുറച്ച് കൺഫ്യൂസ് ചെയ്യിക്കുന്ന അല്ലങ്കിൽ ഗ്രേ ഷേഡുള്ള കഥാപാത്രങ്ങൾ ആയിരുന്നു. എന്നാൽ ഇതിൽ കള്ളത്തരങ്ങളോ പദ്ധതികളോ ഒന്നുമില്ല. നായകനെന്നോ പ്രതി നായകനെന്നോ തിരിച്ചറിയാൻ പാടുപെട്ടേക്കാവുന്ന രീതിയിലുള്ളൊരു ആൾ. അതു തന്നെയായിരുന്നു ബേസിലിനെ ഈ സിനിമയിലേക്ക് ആകർഷിച്ചതും.