ഭീകരവാദത്തിനും ഭീകരവാദത്തിനുള്ള സാമ്പത്തികസഹായത്തിനുമെതിരേ ഒന്നിക്കാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രയേൽ-ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിലുൾപ്പെടെ വിജയിക്കാത്ത സാഹചര്യത്തിൽ യുഎൻ രക്ഷാസമിതി പോലുള്ള ആഗോള സംവിധാനങ്ങളിൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നും, ഭീകരതയ്ക്കും ഭീകരപ്രവർ ത്തനങ്ങൾക്കു ധനസഹായം നൽകുന്നതിനും എതിരേ എല്ലാവരും ഒരുമിച്ച് ശക്തമായ സഹകരണത്തോടെ മുന്നേറണമെന്നും റഷ്യയിലെ പൈതൃക നഗരമായ കസാനിൽ പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ അദ്ദേഹം വ്യക്തമാക്കി..