അമേരിക്കയെയും ഇസ്രയേലിനെയും വിറപ്പിച്ച് പശ്ചിമേഷ്യയിലെ വന്‍ ശക്തിയായി ഇറാന് മാറുന്ന കാഴ്ചയ്ക്കാണ് ഇപ്പോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. ഇതിനുള്ള പ്രധാന കാരണം ഇറാന്റെ ആണവശക്തി തന്നെ. ഇറാനില്‍ ഭൂമിക്കടിയില്‍ നിരവധി ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ് അമേരിക്കയെയും പാശ്ചാത്യരാജ്യങ്ങളെയും ഒരുപോലെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധത്തില്‍ നിന്ന് ഒഴിവാകാനാണ് ഇപ്പോള്‍ ഇസ്രയേലിന്റെ ശ്രമം.