
കേരളത്തെ നടുക്കിയ പെരുമ്പാവൂർ ജിഷാ വധക്കേസിലെ ഇരയുടെ മാതാവ് രാജേശ്വരി (65) അന്തരിച്ചു. ഏറെക്കാലമായി രോഗബാധിതയായി ചികിത്സയിലായിരുന്ന അവർ കളമശ്ശേരി മെഡിക്കൽ കോളേജിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. മകളുടെ വിയോഗം സൃഷ്ടിച്ച ആഘാതത്തിലും നീതിക്കായുള്ള നിയമപോരാട്ടത്തിലും തളരാതെ നിന്ന അമ്മയായിരുന്നു രാജേശ്വരി. ജിഷയുടെ നീതിക്കായി രാജേശ്വരി നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും, സംഭവങ്ങളുടെ നാൾവഴികളെക്കുറിച്ചും ഈ വീഡിയോയിൽ പ്രതിപാദിക്കുന്നു.