ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായിരുന്നു നഗ്മ എന്ന നടി. തമിഴിലും തെലുങ്കിലുമെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച നായികയായിരുന്നു നഗ്മ. തെന്നിന്ത്യന്‍ സിനിമയിലെന്നത് പോലെ തന്നെ ബോളിവുഡിലും ഹിറ്റുകള്‍ ഈ നടി സമ്മാനിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ട് മാത്രമല്ല മറിച്ച് വ്യക്തി ജീവിതത്തിലൂടേയും എന്നും നഗ്മ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. നഗ്മയുടെ പ്രണയങ്ങള്‍ ശരിക്കും എന്നും ഗോസിപ്പ് കോളങ്ങളെ ചൂടുപിടിപ്പിച്ചവയായിരുന്നു.