കേരളത്തിൻ്റെ മെക്കയാണ് പൊന്നാനി. എവിടെ നോക്കിയാലും മുസ്ളീം പള്ളികൾ. പൊന്നാനി മുനിസിപ്പൽ
പരിധിയിൽ മാത്രം എൺപതോളം പള്ളികൾ ഉണ്ട്. ക്ഷേത്രങ്ങളും കുറവല്ല, എന്നാൽ ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ എണ്ണം താരതമ്യേന കുറവാണ്. എങ്കിലും മതസാഹോദര്യത്തിനും മൈത്രിക്കും ഒരു കുറവുമില്ല.
പൊന്നാനിയിലെ പ്രധാന പള്ളി കോമ്പൌണ്ടിനകത്ത് അനേകം ഖബറുകൾ കാണാം. പള്ളി സ്ഥാപിച്ച മഖ്ദൂമിൻ്റെ ഖബറും കൂട്ടത്തിൽ. ഇതിനിടയിൽ എടുത്തു പറയേണ്ട ഒരു ഖബറുണ്ട്. അത് ഒരു ആശാരിയുടെ ഖബർ ആണ്. പള്ളി നിർമാണത്തിൽ പങ്ക് വഹിച്ച ആൾ ആണ് ഈ ആശാരി.
മരിച്ചുവീണ ആശാരിയുടെ മൃതദേഹം പള്ളിയിൽ തന്നെ ഖബറടക്കി. പൊന്നാനിയിൽ പോയാൽ ഇന്നും കാണാം ആ ഖബർ.
നിർമ്മാണം പൂർത്തിയായ പള്ളിക്ക് മുകളിൽ നിന്ന് ആശാരി അകലേക്ക് നോക്കിയപ്പോൾ മെക്കയിൽ നിന്നുള്ള പ്രകാശം കണ്ടെന്നാണ് ഐതിഹ്യം. മരിച്ചുവീണ ആശാരിയുടെ മൃതദേഹം പള്ളിയിൽ തന്നെ ഖബറടക്കി. പൊന്നാനിയിൽ പോയാൽ ഇന്നും കാണാം ആ ഖബർ.