ഡോക്ടർ ബി ആർ അബേദ്കറോട് ചെയ്ത പാപങ്ങൾ മറച്ചു വക്കാനുള്ള തരംതാണ രാഷ്ട്രീയ നാടകമാണ് കോൺഗ്രസ് നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിക്കുകയുണ്ടായി. ചർച്ചയ്ക്ക് കേന്ദ്ര ആദ്യന്തര മന്ത്രി അമിത് ഷാ മറുപടി പറഞ്ഞതിനു പിന്നാലെ കോൺഗ്രസ് നടത്തുന്ന ദുഷ് പ്രചാരണങ്ങൾക്ക് മറുപടിയായി എക്സിലായിരുന്നു പ്രധാനമന്ത്രി തന്റെ പ്രതികരണം നടത്തിയത്.