Banner Ads

കോട്ടയം-കൊച്ചി അതിവേഗ ഇടനാഴി ഒരുങ്ങുന്നു!! യാത്ര ഇനി ഒരു മണിക്കൂർ മാത്രം

കോട്ടയത്ത് നിന്ന് കൊച്ചിയിലേക്ക് വെറും ഒരു മണിക്കൂര്‍ കൊണ്ട് എത്താൻ കഴിയുന്ന പുതിയ അതിവേഗ പാത ഒരുങ്ങുന്നു. കോട്ടയം – എറണാകുളം എക്‌സ്‌പ്രസ് വേ കേന്ദ്രസർക്കാരിന്റെ സജീവ പരിഗണനയിലാണ്. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പദ്ധതിയുടെ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കാൻ നിർദ്ദേശം നൽകി. ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലുള്ളവർക്കും പുതിയ പാത ഏറെ പ്രയോജനകരമാകും. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് വേഗത്തിൽ എത്താനും ഇത് സഹായിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കി യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിക്കുന്നത്.