
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള അനിശ്ചിതത്വം തുടരുന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഡല്‍ഹിയില്‍ തിരിച്ചെത്തുന്നതോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. മൂന്ന് പ്രമുഖ നേതാക്കൾ പദവിക്കായി ഉറച്ചുനിൽക്കുമ്പോൾ, ഗ്രൂപ്പ് സമവാക്യങ്ങളും സമുദായ താല്‍പ്പര്യങ്ങളും പരിഗണിച്ച് സമവായ ഫോര്‍മുല കണ്ടെത്താനുള്ള ശ്രമത്തിലാണ് ഹൈക്കമാൻഡ്. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ഉദ്വേഗജനകമായ നിമിഷങ്ങളുടെ തത്സമയ വിവരങ്ങൾ അറിയാം.