
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി അറിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ രാഷ്ട്രീയ കേരളത്തെ ചൂടുപിടിപ്പിക്കുന്നു. പ്രമുഖ ഏജൻസികളെല്ലാം യുഡിഎഫിന് അനുകൂലമായ പ്രവചനമാണ് നടത്തുന്നത്. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫും 90 സീറ്റുകൾ വരെ ലഭിക്കുമെന്ന് യുഡിഎഫും അവകാശപ്പെടുമ്പോൾ, വോട്ടെണ്ണൽ ദിനമായ മെയ് 2-ലേക്ക് ഉറ്റുനോക്കുകയാണ് കേരളം.