അമേരിക്ക, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ത്രികക്ഷി സൈനിക സഹകരണത്തെ ശക്തമായി അപലപിക്കുകയാണ് ഉത്തരകൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉൻ ഇപ്പോൾ. മേഖലയിലുള്ള സംഘർഷങ്ങൾ വർധിപ്പിക്കുകയാണ് ഈക്കൂട്ടർ ചെയ്യുന്നതെന്നും അദ്ദേഹം ശക്തമായി ആരോപിച്ചു. ഉത്തരകൊറിയയുടെ ആണവ ശക്തികളെ കൂടുതൽ വികസിപ്പിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ഇതിനെതിരെ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്.