Banner Ads

കാർ വാങ്ങാൻ പ്ലാനുണ്ടോ? എന്നാൽ നിങ്ങൾ ഇത് അറിയാതെ പോകരുത്

നിർമ്മാണച്ചെലവിലുണ്ടായ വർധനവും പണപ്പെരുപ്പവും മൂലം തെരഞ്ഞെടുത്ത കാർ മോഡലുകളുടെ വില വർധിപ്പിക്കാനൊരുങ്ങി മാരുതി സുസൂക്കി. സെപ്റ്റംബർ മുതൽ 20,000 രൂപ വരെയാണ് വിവിധ മോഡലുകൾക്ക് വില ഉയരുന്നത്.അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, ഗതാഗത-ഇന്ധന ചെലവുകളിലെ വർധനവ് എന്നിവയാണ് ഈ തീരുമാനത്തിന് പിന്നിൽ. മേയ് മാസത്തിന് ശേഷം ഇത് മൂന്നാം തവണയാണ് കമ്പനി വാഹനങ്ങളുടെ വില കൂട്ടുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണിൽ കാർ വാങ്ങാൻ പദ്ധതിയിടുന്ന ഉപഭോക്താക്കൾക്ക് ഈ വിലവർധനവ് തിരിച്ചടിയാകും