വടക്കു – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ‘ദന’ ചുഴലിക്കാറ്റ് തീവ്രച്ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇന്ന് രാത്രി അല്ലെങ്കിൽ നാളെ അതിരാവിലെയോടെ ഒഡീഷ-പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിലേക്ക് പ്രവേശിക്കാൻ സാദ്ധ്യതയെന്ന് റിപ്പോർട്ടുകളുണ്ട്.