സിറിയയിലേക്ക് മുന്നേറിയ ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങണമെന്ന ശക്തമായ താക്കീതുമായി വിമത സേനാ നേതാവ് അബു മുഹമ്മദ് അല്‍ ജുലാനി രംഗത്തെത്തിരിക്കുകയാണ്. അതിനു പകരം യുഎന്‍ സമാധാന സേനയെ ബഫര്‍ സോണില്‍ വിന്യസിക്കണമെന്നാണ് ജുലാനി മുന്നോട്ടുവെക്കുന്ന പ്രധന ആവശ്യം.ജുലാനി എന്നറിയപ്പെടുന്ന അഹമ്മദ് ഹുസൈന്‍ അല്‍-ഷറ പ്രസിഡന്റ് ബാഷര്‍ അസദിനെതിരായ ഒരു ദശാബ്ദത്തിലേറെ നീണ്ട പോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ മാസം ഡമാസ്‌കസില്‍ അധികാരം പിടിച്ചെടുത്ത ഹയാത്ത് തഹ്രീര്‍ അല്‍-ഷാമിന്റെ തലവനാണ്.