ലോകത്ത് എന്തൊക്കെ മാറ്റങ്ങളാണല്ലെ ദിനം പ്രതി നടക്കുന്നത്. മനുഷ്യനെ വരെ നിയന്ത്രിക്കാൻ കെൽപ്പുള്ള കണ്ടുപ്പിടുത്തങ്ങളോടെയാണ് ടെക്നോളജി വളരുന്നത്. മനുഷ്യരാശി വളർന്ന് ഇങ്ങ് 21ാം നൂറ്റാണ്ടിലെത്തി നിൽക്കുമ്പേൾ പുറംലോകവുമായി യാതൊരു ബന്ധമില്ലാതെ ജീവിക്കുന്ന ആളുകൾ ഇപ്പോഴുമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ..?