ഇന്ന് ഇന്ത്യയിലെയും കേരളത്തിലെയും ജനങ്ങളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു രോഗമാണ് ഹൃദ്രോഗം. ഹൃദ്രോഗത്തെ തടുക്കുവാനായി ആദ്യം തന്നെ ചെയ്യേണ്ടത് ഇതിൻറെ മൂല കാരണം കണ്ടെത്തുക എന്നതാണ്. 1960ൽ അമേരിക്കയിൽ ഒരു ലക്ഷം ജനങ്ങളിൽ 800 പേര് ഹൃദ്രോഗം ബാധിച്ച് മരിച്ചിരുന്നു.. എന്നൽ 2000ൽ ഇതിൽ 70% കുറവാണ് സംഭവിച്ചത്. എങ്കിലും ഇതേ ഒരു കാലയളവിൽ ഇന്ത്യയിലും ഹൃദ്രോഗത്തിന്റെ നിരക്ക് പത്തിരട്ടയായി വർദ്ധിക്കുകയുണ്ടായി.