വയനാടിനു ദുരന്ത സഹായം വൈകുന്നതിൽ സംസ്ഥാന സർക്കാരിനെ വീണ്ടും വീണ്ടും വിമർശിക്കുകയാണ് കേന്ദ്ര സർക്കാർ. പ്രിയങ്ക ഗാന്ധി നേരിട്ടുകണ്ട് നിവേദനം സമർപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നൽകി. സംസ്ഥാനം വിശദ നിവേദനം നൽകിയത് നവംബർ 13ന് മാത്രമാണെന്ന് അദ്ദേഹം ആവർത്തിച്ചു.