വിമാന യാത്രക്കിടെ പലതരത്തിൽ വിചിത്രമായ സംഭവങ്ങൾ നടക്കാറുണ്ട്. വിമാനത്തിനുള്ളിലെ ശുചിമുറിയിലിരുന്ന് പുകവലിക്കുന്നതും യാത്രക്കാരോട് മോശമായി പെരുമാറി പണിവാങ്ങുന്നതുമെല്ലാം എപ്പോഴും കാണാറുള്ള സ്വാഭാവിക സംഭവമാണ്. ഇപ്പോഴിതാ ‘വോളാരിസ്’ എയർലൈൻസിൽ നടന്ന നാടകീയ സംഭവങ്ങളാണ് ഇപ്പോൾ വളരെയധികം വൈറലാകുന്നത്. ഫ്ലൈറ്റ് പറന്നുയർന്ന് നിമിഷങ്ങൾക്കകം ആകാശമധ്യത്തിൽ വച്ച് തനിച്ച് വിമാനം റാഞ്ചാൻ ശ്രമിച്ച യുവാവിനെ സഹയാത്രികർ ചേർന്ന് കീഴ്‌പ്പെടുത്തിയതായിരുന്നു പ്രധന സംഭവം.