6.22 ലക്ഷം വോട്ടുകൾ നേടി സിപിഐയുടെ സ്ഥാനാർത്ഥി സത്യൻ മൊകേരിയെ നാല് ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വയനാട്ടിൽ നിന്ന് പ്രിയങ്ക ഗാന്ധി വധേര പാർലമെൻ്റിൽ എത്തുന്നത്. 2024 ലെ തെരഞ്ഞെടുപ്പിൽ സഹോദരൻ രാഹുൽ ഗാന്ധിക്ക് ലഭിച്ചതിനേക്കാൾ ഉയർന്ന ഭൂരിപക്ഷമാണ് ഇത്.