പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പുകഴ്ത്തി ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. സത്യസന്ധനും ധീരനുമായ നേതാവാണ് രാഹുൽ ഗാന്ധിയെന്ന് സെയ്ഫ് അലിഖാൻ ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കവെ തുറന്നു പറഞ്ഞു. വിമർശനങ്ങളേയും ജനങ്ങൾക്ക് തന്നോട് ഉണ്ടായിരുന്ന അനാദരവിനേയും മാറ്റിയെടുക്കാൻ മികച്ച പ്രവർത്തനങ്ങൾ വഴി രാഹുലിന് കഴിഞ്ഞു. രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയ നേതാവ് പറയുന്നതിലും ചെയ്യുന്ന കാര്യങ്ങളിലും ജനങ്ങൾ അവഹേളിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ അതിനെ കഠിനാധ്വാനം കൊണ്ട് അദ്ദേഹം മാറ്റിയെടുത്തതാണ് എന്ന് സെയ്ഫ് അലി ഖാൻ വെളിപ്പെടുത്തി..