ഷാരോൺ വധക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ ശിക്ഷാ വിധിപ്രസ്താവിച്ചു. ഒരുതരത്തിലുള്ള ഇളവും നൽകാതെ ഗ്രീഷ്മയ്ക്ക് തൂക്കുകയർ തന്നെ വിധിച്ചിരിക്കുകയാണ് കോടതി .ഗ്രീഷ്മയ്ക്ക് വധശിക്ഷയും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനായ നിർമൽ കുമാറിന് മൂന്നു വർഷം തടവും 50000 രൂപ പിഴയും ആണ് ശിക്ഷാവിധി .