സിറിയയിൽ വിമതർ ഡമാസ്‌കസ് പിടിച്ചെടുത്തതും സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് റഷ്യയിൽ അഭയം തേടിയതും അടുത്തിടെയുണ്ടായ ശ്രദ്ധേയമായ സംഭവവികാസമായിരുന്നു യഥാർത്ഥത്തിൽ. കേവലം ഒരു രാജ്യത്തിന്‌റെ ആഭ്യന്തര പ്രശ്‌നം എന്ന രീതിയിൽ കാണാവുന്ന ഒന്നല്ല സിറിയയിലെ കാര്യം ശരിക്കും. അതിനുള്ള പ്രധന കാരണം സിറിയ ഒരു രാജ്യാന്തര പടക്കളമായിരുന്നു എന്നത് തന്നെയാണ്. ലോകശക്തികൾ ചേരികൾ പിടിച്ചു പോരാടിയ ഒരു യുദ്ധഭൂമിയാണ്. അതുകൊണ്ട് തന്നെ സിറിയയിലെ സംഭവങ്ങൾക്ക് രാജ്യാന്തര മാനങ്ങളും നിലനില്കുനുണ്ട്. തുർക്കി, യുഎസ്, റഷ്യ, ഇറാൻ എന്നീ രാജ്യങ്ങളായിരുന്നു സിറിയയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ഇടപെടൽ നടത്തിയ വിദേശരാജ്യങ്ങൾ പ്രധനയും.