എല്ലാം തെറ്റായ ആരോപണങ്ങളാണ്. ശൂന്യതയിൽ നിന്ന് സൃഷ്ടിച്ചെടുത്ത വ്യാജ അജണ്ടകളാണിതെന്നുമായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. കഴിഞ്ഞ വർഷം കാൻസർ ബാ ധിച്ച് മരിച്ച മുൻ സഹായി ഹാനി ബ്ലെവെയ്‌സും സാറ നെതന്യാഹുവും തമ്മിൽ കത്തിടപാടുകൾ നടത്തിയെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്. സർക്കാർ വിരുദ്ധ പ്രതിഷേധക്കാരെ ആക്രമിക്കാൻ സാറ പൊലീസിനെ സ്വാധീനിച്ചതായും നെതന്യാഹുവിൻ്റെ വിമർശകർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ബ്ലെവെയ്‌സിനെ ചുമതലപ്പെടുത്തി യതായും ഈ സന്ദേശങ്ങളിൽ പറയുന്നുണ്ട്.