കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് ലോക രാഷ്ട്രങ്ങളില്‍ വലിയ സ്വീകാര്യതയാണു നിലനിൽക്കുന്നത്. അടുത്തിടെയായി സർക്കാർ മുന്‍കൈ എടുത്ത് തന്നെ നോർക്ക, ഒഡെപെക് തുടങ്ങിയ സ്ഥാപനങ്ങള്‍ വഴി നിരവധി റിക്രൂട്ട്മെന്റുകള്‍ കേരളത്തില്‍ നിന്നും നടതുകയുണ്ടായി. ഇപ്പോഴിതാ ഒഡെപെക് യുഎഇയിലെ നൂറോളം നഴ്സിങ് ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമുണ്ട്.