2016 നവംബർ 8 ന്ഏവരെയും ഞെട്ടിച്ചുകൊണ്ട് പുറത്തുവന്ന ഒരു നിയമം ആണ് നോട്ട് നിരോധനം. അതുവരെ പ്രചാരത്തിൽ ഉണ്ടായിരുന്ന നോട്ടുകൾ നാളെമുതൽ ഉപയോഗ ശൂന്യമാണെന്നായിരുന്നു പ്രധനമന്ത്രി നൽകിയ അറിയിപ്പ്. 1000, 500 എന്നീ നോട്ടുകളായിരുന്നു ഈ പ്രഖ്യാപനത്തിലൂടെ നിരോധിച്ചിരുന്നത്. ഇതിനെ തുടർന്ന് വലിയ പ്രതിക്ഷേധങ്ങളും പ്രക്ഷോഭങ്ങളും ആയിരുന്നു പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചിരുന്നത്.