പ്രതിപക്ഷ നേതാവ് വിഡി സതീശന് പത്തുവര്‍ഷത്തിനുശേഷം അയ്യപ്പസ്വാമിയെ തൊഴാനായി ശബരിമലയിലെത്തി. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു അദ്ദേഹം സന്നിധാനത്ത് എത്തിയത്. സോപാനത്തെ ഒന്നാം നിരയില്‍ മറ്റു തീര്‍ഥാടകര്‍ക്ക് ഒപ്പം ക്യൂ നിന്നാണ് അദ്ദേഹം അയ്യപ്പനെ കണ്ടു തൊഴുതത്. തിരക്കില്‍ ഒരു മിനിറ്റ് കിട്ടുകയും ചെയ്തു. വിഗ്രഹം ശരിക്കൊന്നു കാണുകയും ചെയ്തു. അപ്പോഴേക്കും ആയിരുന്നു പിന്നില്‍ നിന്നുള്ള തള്ളല്‍ വന്നത്. പിന്നീട് പ്രസാദം വാങ്ങി. നേരെ മാളികപ്പുറത്ത് എത്തി ദര്‍ശനം നടത്തിയെന്ന് ആണ് പ്രതിപക്ഷ നേതാവ് സതീശന് പറയുന്നത്. മുനമ്പം വിഷയത്തിൽ സംഘപരിവാറിന്റെ കെണിയിൽ വീഴരുതെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വെളിപ്പെടുത്തി.