ഇന്തോനേഷ്യയിലുണ്ടായ മിന്നൽ പ്രളയത്തിൽ 17 മരണമാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ജാവയിൽ പെയ്ത കനത്ത മഴയെ തുടർന്നായിരുന്നു ഈ മഹാ പ്രളയമുണ്ടായത്. ദുരന്തത്തിൽ പത്തു പേരെ കാണാതാവുകയും നിരവധി ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പെക്കലോംഗൻ പ്രവിശ്യയിലെ ഒമ്പത് ഗ്രാമങ്ങളെ ദുരന്തം സാരമായി ബാധിച്ചു.