വിഴിഞ്ഞം പദ്ധതി കൊണ്ടുവന്നത് ഉമ്മൻ ചാണ്ടി സർക്കാരാണെങ്കിൽ പൂർത്തീകരിച്ചത് പിണറായി വിജയൻ സർക്കാരാണ്. ആയിരം ദിവസങ്ങൾക്കുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ 2015 ഡിസംബറിലായിരുന്നു പദ്ധതി ശിലാസ്ഥാപനം.എന്നാൽ, ഒട്ടേറെ പ്രതിസന്ധികൾ നിർമാണത്തിനു തടസ്സമായി. തുടർന്ന്, 2019 ഡിസംബറിൽ ആദ്യഘട്ടം പൂർത്തിയാക്കുമെന്ന പ്രഖ്യാപനം വന്നെങ്കിലും അതും യാഥാർഥ്യമായില്ല. ഓഖി ദുരന്തം,സാങ്കേതിക നിയമപ്രശ്നങ്ങൾ, സമരങ്ങൾ തുടങ്ങി പലതും വഴിയിൽ തടസ്സമായി വന്നു.