ഫെയിൻജൽ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ കരതൊട്ടതിന് പിന്നാലെ സംസ്ഥാനത്ത് പരക്കെ ലഭിച്ച ശക്തമായ മഴ തുലാവർഷത്തിന്റെ കുറവ് പരിഹരിച്ചു. നവംബർ 30ന് രാവിലെ 23 ശതമാനമായിരുന്നു മഴക്കുറവ്. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഇത് മൂന്നു ശതമാനമായി കുറഞ്ഞു. എറണാകുളം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും സീസണിൽ ഇതുവരെ ഭേദപ്പെട്ട മഴ ലഭിക്കുകയും ചെയ്തു. മൂന്നു ദിവസത്തിനിടെ 10.50 സെ.മീ. മഴയാണ് സം സ്ഥാനത്ത് ശരാശരി ലഭിച്ചത്