
ഇടതുപക്ഷത്തിന്റെ സമയമാണ് ഇപ്പോള്‍ ബെസ്റ്റ് സമയം എന്ന് പറയാം. മൂന്നാം തവണയും ഇടതുപക്ഷം തന്നെ അധികാരത്തില്‍ വരുമെന്ന പ്രചരണത്തിനാണ് കോണ്‍ഗ്രസ്സ് തന്നെ ഇപ്പോള്‍ തുടക്കമിട്ടിരിക്കുന്നത്. കെ സുധാകരന്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറിയാലും അദ്ദേഹത്തെ ഹൈക്കമാന്‍ഡ് ഇടപെട്ട് മാറ്റിയാലും അത് സംഘടനാപരമായി കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും വന്‍ തിരിച്ചടിയായി മാറും.