ഇന്ന് രാത്രി 11 മണിക്ക് ഹരിവരാസനം പാടി അടയ്ക്കുന്ന നട നാളെ പുലർച്ചെ മൂന്നിന് തുറക്കും. പതിവ് പൂജകൾക്കും ശേഷം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ ഉച്ചയ്ക്ക് 12 മണിക്കും പന്ത്രണ്ടരക്കും ഇടയിലായി മണ്ഡലപൂജ നടക്കും. രാത്രി 10 മണിക്ക് ഹരിവരാസനം പാടി നടക്കുന്നത് 41 ദിനങ്ങൾ നീണ്ടുനിന്ന മണ്ഡലകാലത്തിന് സമാപനം കുറിക്കും. തുടർന്ന് മകരവിളക്ക് ഉത്സവത്തിനായി മുപ്പതിന് വൈകിട്ട് അഞ്ചുമണിക്ക് നട വീണ്ടും തുറക്കും. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം നടക്കുന്നത്.