കടുത്ത ചുമയുണ്ടായിട്ടും ആശുപത്രിയിൽ പോകാൻ കൂട്ടാക്കാതിരുന്ന സീതാറാം യച്ചൂരിയെ മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിലേക്കു പറഞ്ഞുവിട്ടത് താനായിരുന്നുവെന്ന് വെളിപ്പെടുത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അമ്മ സോണിയ ഗാന്ധിയെ കാണാൻ വീട്ടിലെത്തിയ നേരത്ത് യച്ചൂരി ചുമയ്ക്കുന്നതു കേട്ടാണ് ആശുപത്രിയിൽ പോകണമെന്ന് താൻ നിർദേശിച്ചതെന്ന് രാഹുൽ പറഞ്ഞു… ആശുപത്രിയിൽ പോകുന്നുണ്ടെന്ന് ഉറപ്പിക്കാൻ ഓഫിസിലുള്ളവരോടു പറഞ്ഞുവെന്നും അന്നാണ് സീതാറാം യച്ചൂരിയുമായുള്ള അവസാന കൂടിക്കാഴ്ചയെന്നും രാഹുൽ ഗാന്ധി വെളിപ്പെടുത്തി.. രാഷ്ട്രീയത്തിൽ എത്തിയ കാലം മുതൽ യച്ചൂരിയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..