കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശത്തിനെതിരായ ലഹരിക്കേസിലെ റിമാൻഡ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരുടെ പേരുകളും. ഇവർ ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ എത്തിയിരുന്നു എന്നാണ് പോലീസ് നൽകിയിട്ടുള്ള റിപ്പോർട്ട്. ഇവർക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേർ ഓംപ്രകാശിന്റെ മുറിയിൽ എത്തിയതായും ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തതെന്നുമാണ് അറിയാൻ കഴിഞ്ഞിരിക്കുന്നത്..