‘ആയിരം കോഴിക്ക് അര കാട’ എന്ന് നമ്മൾ പഴഞ്ചൊല്ല് പോലെ പറയാറുണ്ട്. കോഴികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇറച്ചിയിലുള്ള പോഷക മൂല്യം കൊണ്ട് കാട മുന്നിലാണ്. കാടയുടെ മുട്ടയ്‌ക്കും പോഷക ഗുണങ്ങള്‍ ഏറെയാണ്. മുട്ടയും മാംസവും സ്വാദിഷ്ടവും വളരെ ഔഷധമേന്മയും ഉള്ളതുമായതിനാല്‍ കാടയ്‌ക്ക് ആവശ്യക്കാർ ഏറെയാണ്. കാടകള്‍ തന്നെ പലതരത്തിലുണ്ട്. ഇതില്‍ ജാപ്പനീസ് കാടകളാണ് ഏറ്റവും കൂടുതല്‍ പൊതുവെ വിറ്റഴിക്കപ്പെടുന്നത്. എന്നാല്‍ കാടകളുടെ കൂട്ടത്തില്‍ ഏറ്റവും അപകടകാരിയായ കാടയാണ്. യൂറോപ്യൻ കാട (Coturnix coturnix).