വരുമാനം നിലച്ചപ്പോൾ, സമ്പാദ്യം ഇല്ലാതായപ്പോൾ, ഇനിയെന്തെന്ന ആശങ്ക വന്ന് പുത്തൻപുരയ്ക്കല്‍ വീട്ടിലെ മൂന്ന് സഹോദരിമാരും നാലു നാത്തൂന്മാരും ചേർന്ന് നാടൻ രുചിക്കൂട്ടിന്റെ ഒരു കുഞ്ഞു ലോകം സൃഷ്ടിക്കുന്നു. കോട്ടയം – കുമളി റോഡരികില്‍ മുണ്ടക്കയം പൈങ്ങണയില്‍ ഏഴ് പെണ്ണുങ്ങള് നാത്തൂൻ പോരില്ലാതെ നടത്തുന്ന ‘നാടൻ ഊണ് ‘എന്ന ചെറുകട ശ്രദ്ധേയമാവുകയാണ്..