അങ്ങ് വാന കോണില്‍ മിന്നി നിന്നൊരമ്ബിളി.. അമ്ബിളി കലയ്ക്കുള്ളില് ചോരകൺ മുയൽ.. ഇങ്ങ് നീല തുരുത്തില് നീർപ്പരപ്പിൽ നിഴലിടും അമ്ബിളികലയ്ക്കുള്ളില് ആമ കുഞ്ഞനോ എആർഎം സിനിമയിൽ വൈക്കം വിജയലക്ഷ്മി ആലപിച്ച ഗാനമാണ് ക്ലാസ് മുറിയ്ക്കുള്ളിൽ അതുല്യ പാടിയത് അതുല്യയുടെ പാട്ട് വിജയലക്ഷ്മിയും കേട്ടിരുന്നു. ഒരു മിനിറ്റിനടുത്ത് സമയം ദൈർഘ്യമുള്ള പാട്ടിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തൻ്റെ ഇഷ്ടഗായികയുടെ കാലിൽ തൊട്ട് അതുല്യ അനുഗ്രഹം വാങ്ങി. തുടർന്ന് ഇരുവരും ചേർന്നു പാട്ടുകൾ പാടി.