തിരുവിതാംകൂർ രാജകുടുംബത്തിലെ രാജ്ഞിമാർ ധീരതയ്ക്കും ഭരണമികവിനും പേരുകേട്ടവരാണ്. എന്നാൽ അധികമാർക്കും അറിയാത്ത ഒരു ചരിത്ര കഥയും തിരുവിതാംകൂർ രാജകുടുംബത്തിനുണ്ട്. രാജകുടുംബത്തിൻ്റെ ചിത്രത്തിന് വഴങ്ങാതെ തൻ്റെ പ്രണയത്തിനായി പോരാടിയ ഒരു രാജ്ഞിയുടെ കഥയാണത്.റാണി ലക്ഷ്മി ഭായുടെ പ്രണയവും ദൃഢനിശ്ചയവും ലോകം മുഴുവൻ വാർത്തയായി. തൻ്റെ ഭർത്താവിനെ വിട്ടുപിരിയാതെ അഞ്ചുവർഷം കാത്തിരുന്ന ലക്ഷ്മി ഭായ്യുടെ ഉറച്ച പ്രണയത്തിൽ ആകൃഷ്ടയായ ക്വീൻ വിക്ടോറിയ 1881ൽ റാണിക്ക് ഓർഡർ ഓഫ് ദി ക്രൗൺ ഓഫ് ഇന്ത്യ നൽകി ആദരിക്കുകയും ചെയ്തു..