ട്രംപ് അധികാരമേൽക്കുന്നതിന് മുമ്ബായി കാമ്ബസിൽ തിരിച്ചെത്തണമെന്നാണ് സന്ദേശം. അധികാരത്തിൽ തിരിച്ചെത്തിയാൽ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തൽ നടപ്പാക്കുമെന്ന്ട്രംപ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. ട്രംപ് വരുന്നതോടെ വിസ നിയമങ്ങളും പരിശോധനകളും കടുപ്പിക്കുകയും അനധികൃത കൂടിയേറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.