Banner Ads

ഇനി വൈകിക്കില്ല!! ; ആരാണ് ആ ഭാഗ്യവതി..? ; മൗനം വെടിഞ്ഞ് രാഹുൽ ഗാന്ധി

ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്‍കിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു രാഹുല്‍ ഗാന്ധി വിവാഹത്തെക്കുറിച്ചുള്ള ‘വെളിപ്പെടുത്തല്‍’ നടത്തിയത് . റാലിയില്‍ എത്തിച്ചേര്‍ന്ന ആള്‍ക്കൂട്ടത്തില്‍നിന്നുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി .ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് ആദ്യം ചോദ്യമുണ്ടായെങ്കിലും എന്താണെന്ന് രാഹുലിന് കൃത്യമായി മനസിലായില്ല. എന്താണ് ചോദ്യമെന്ന് അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് ആവര്‍ത്തിച്ച് ചോദിക്കുകയുണ്ടായി . പിന്നീട് മറുപടിയായി അദ്ദേഹം പറഞ്ഞത് , ‘ഇപ്പോള്‍ എനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടി വരും’, എന്നായിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കമുള്ളവർ വേദിയിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *