നാമനിർദ്ദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ് മൂലത്തിൽ തന്റെയും ഭർത്താവ് റോബർട്ട് വാദ്രയുടെയും സ്വത്തുക്കൾ സംബന്ധിച്ച പൂർണ വിവരങ്ങൾ കോൺഗ്രസ് നേതാവ് പ്രിയങ്ക വെളിപ്പെടുത്തിയിട്ടില്ലെന്ന ആരോപണമുന്നയിച്ച് ബിജെപി. സ്വന്തം സ്വത്തുക്കളും ഭർത്താവിന്റെയും ആശ്രിതരുടെയും സ്വത്തുക്കളും പൂർണമായി വെളിപ്പെടുത്തണമെന്ന സുപ്രീംകോടതി നിർദ്ദേശം പ്രിയങ്ക ലംഘിക്കുകയാണെന്നും ബിജെപി ദേശീയവക്താവ് ഗൗരവ് ഭാട്ടിയ ആരോപിച്ചു.