Banner Ads

യൂട്യൂബ് രാജാക്കന്മാർ ബിഗ് സ്‌ക്രീനിലേക്ക്; കരിക്ക് ആദ്യ സിനിമ പ്രഖ്യാപിച്ചു

യൂട്യൂബ് വെബ് സീരീസുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി മാറിയ കരിക്ക് (Karikku) ഇനി സിനിമയിലേക്ക്. കുറച്ചുകാലമായി പുതിയ അപ്‌ഡേറ്റുകൾ ഇല്ലാത്തത് ചർച്ചയായിരിക്കെ തങ്ങളുടെ ആദ്യ ഫീച്ചർ ഫിലിം പ്രഖ്യാപിച്ചുകൊണ്ട് കരിക്ക് പ്രേക്ഷകർക്ക് ആവേശം നൽകിയിരിക്കുകയാണ്.

നിഖിൽ പ്രസാദ് ആണ് കരിക്കിന്റെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്. ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഡോക്ടർ അനന്തു കരിക്ക് സ്റ്റുഡിയോസുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഡോക്ടർ അനന്തു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. തീയേറ്ററിലേക്കും ഒടിടിയിലേക്കുമായുള്ള സിനിമ-വെബ് സീരീസ് നിർമാണ മേഖലയിലേക്ക് കടക്കുകയാണ് കരിക്ക്.

പ്രൊഡക്ഷൻ ക്വാളിറ്റിയിലും മികച്ച കണ്ടന്റുകളിലും വിട്ടുവീഴ്ച ചെയ്യാത്ത കരിക്ക് തേരാ പാര കാലം മുതൽ തുടങ്ങിയ തങ്ങളുടെ വലിയ പ്രേക്ഷക സമൂഹത്തിനായി പുതിയ സിനിമാനുഭവം സമ്മാനിക്കുമെന്ന വലിയ പ്രതീക്ഷയിലാണ് ആരാധകർ.