കണ്ണൂർ : കണ്ണൂർ പഴയങ്ങാടിയിൽ ചുയിംഗം തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടിയ എട്ടുവയസ്സുകാരിയുടെ ജീവൻ രക്ഷിച്ച് യുവാക്കൾ. ചൊവ്വാഴ്ച വൈകുന്നേരം പഴയങ്ങാടി പള്ളിക്കരയിലായിരുന്നു സംഭവം. റോഡ് സൈഡിൽ നിർത്തിയ പച്ചക്കറി വണ്ടിയിൽ നിന്ന് സാധനങ്ങൾ വാങ്ങി പരസ്പരം സംസാരിച്ച് നിൽക്കുകയായിരുന്നു യുവാക്കൾ.
ഇതേസമയം റോഡിന്റെ മറുവശത്ത് ചെറിയ സൈക്കിളുമായി നിൽക്കുന്ന് പെൺകുട്ടി എന്തോ വായിൽ ഇടുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ബുദ്ധിമുട്ടനുഭവപ്പെട്ട കുട്ടി യുവാക്കളുടെ അടുത്തേക്ക് സഹായത്തിനായി ഓടിയെത്തി. ഉടൻ തന്നെ യുവാക്കൾ കൃത്യമായ പ്രഥമശുശ്രൂഷ നൽകി കുട്ടിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു.