തൃശൂർ:മദ്യപിച്ച് ലക്കുകെട്ട് കുട്ടികൾക്ക് നേരെ പരാക്രമം നടത്തി യുവാവ് അറസ്റ്റിൽ . തൃശൂർ വരവൂർ പാലക്കൽ ക്ഷേത്ര പരിസരത്താണ് സംഭവം അരങ്ങേറിയത് .സംഭവം അറിഞ്ഞ് വന്ന പ്രദേശവാസികൾക്ക് നേരെയും ലഹരിക്ക് അടിമയായ യുവാവ് ആക്രമണം നടത്തുകയുണ്ടായി മുൻപും സമാനമായ രീതിയിൽ ലഹരിക്ക് അടിമപ്പെട്ട് വയോധികനെ ആക്രമിച്ചതിന് എരുമപ്പെട്ടി സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്.പരാക്രമം നടത്തിയ വരവൂർ സ്വദേശി ഷനീഷിന് (32) എതിരെ കുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകി. സംഭവത്തിൽ ചെറുതുരുത്തി പോലീസ് കേസെടുത്തു.