Banner Ads

എസ്‌ഐ ചമഞ്ഞ് വ്യാപാരികളില്‍ നിന്നും പണം തട്ടിയ യുവാവ് അറസ്റ്റിൽ

കണ്ണൂര്‍: എസ്‌ഐ ചമഞ്ഞ് വ്യാപാരികളില്‍ നിന്നും പണം തട്ടിയ യുവാവ് അറസ്റ്റിൽ, പയ്യന്നൂര്‍, തളിപ്പറമ്ബ് മേഖലകളിലെ വ്യാപാരികളില്‍ നിന്ന് പണം തട്ടിഎടുക്കുന്നതിനിടെയാണ് പിടിയിലായത്. ചവനപ്പുഴ സ്വദേശി ജെയ്സൻ ആണ് പിടിയിലായത്.പയ്യന്നൂരിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് പണം തട്ടിയെടുക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു.സമാന രീതിയില്‍ തളിപ്പറമ്ബില്‍ തട്ടിപ്പ് നടത്തുന്നതിനിടെയാണ് ഇയാള്‍ ഞായറാഴ്ച പിടിയിലായത്. കഴിഞ്ഞ ദിവസം ഹൈവേ പോലീസ് ചമഞ്ഞ് പയ്യന്നൂരിലെ മെഡിക്കല്‍ ഷോപ്പില്‍ എത്തിയ ഇയാള്‍ ഫാർമസിയില്‍ ഇരുന്ന യുവതിയോട് 410 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ തന്നെ എടുത്ത് തിരിച്ചുതാരം എന്ന് പറഞ്ഞാണ് പണം വാങ്ങി കടന്നുകളഞ്ഞത്.നേരത്തെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ദൃശ്യങ്ങള്‍ ചില വ്യപാരികള്‍ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ജെയ്സനെ പിടികൂടിയത്. എസ്‌ഐ ആണെന്നും സിഐ ആണെന്നും പറഞ്ഞ് പ്രതി വിവിധയിങ്ങളില്‍ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *