Banner Ads

യുവനടിയുടെ പരാതി; സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ, എറണാകുളം സബ് ജയിലിലേക്ക് മാറ്റി

കൊച്ചി : യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. തൃപ്പൂണിത്തുറയിലെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷമാണ് രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

രണ്ടാമതും വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം രാത്രിയോടെ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിൽ പ്രവേശിപ്പിച്ചു. ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും, സത്യം വൈകാതെ തെളിയുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു.

മൂന്നാമത്തെ ലൈംഗികാതിക്രമ കേസിലാണിപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. 2009ൽ പാലേരി മാണിക്യം സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വെച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നായിരുന്നു ആരോപണം. ഈ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നെങ്കിലും പരാതി നൽകാൻ വൈകിയെന്ന കാരണത്താൽ 2024 ഒക്ടോബറിൽ ഹൈക്കോടതി കേസ് റദ്ദാക്കി.

2012ൽ ബാവുട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ട ശേഷം ബംഗളൂരുവിലെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. ഈ കേസിൽ എറണാകുളം നോർത്ത് പോലീസ് കേസെടുത്തിരുന്നെങ്കിലും 12 വർഷത്തെ കാലതാമസം കണക്കിലെടുത്ത് 2025 ജൂലൈയിൽ കർണാടക ഹൈക്കോടതി ഈ കേസും റദ്ദാക്കി.