
പാറ്റ്ന : യാത്രക്കാർക്ക് മോശം ഭക്ഷണം വിളമ്പിയ സംഭവത്തിൽ ഐആർസിടിസിക്ക് 10 ലക്ഷം രൂപ റെയിൽവേ പിഴ ചുമത്തി. ട്രെയിനിൽ ഭക്ഷണ വിതരണം നടത്തിയ സ്വകാര്യ ഏജൻസിക്ക് 50 ലക്ഷം രൂപ പിഴ ചുമത്തുകയും കരാർ റദ്ദാക്കുകയും ചെയ്തു.
പാറ്റ്ന ടാറ്റാനഗർ വന്ദേഭാരത് എക്സ്പ്രസിൽ ഈമാസം 15 നാണ് സംഭവം. അത്താഴത്തിന് നൽകിയ തൈരിൽ പുഴുക്കളെ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരൻ പരാതി നൽകി. ഭക്ഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ റെയിൽവേ നേരിട്ട് ഇടപെടുകയായിരുന്നു.
യാത്രക്കാരുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന കാറ്ററിംഗ് കമ്പനികൾക്കെതിരെ കർശന നടപടി തുടരുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.